അഗ്‌നി പര്‍വതത്തില്‍ നിന്ന് പുക: ബാലി അന്താരാഷ്ട്ര വിമാനത്താവളം അടച്ചു
അഗ്‌നി പര്‍വതത്തില്‍ നിന്നുള്ള പുകനിറഞ്ഞതോടെ ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയിലെ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു.രണ്ടാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് മൗണ്ട് അഗുങ് അഗ്‌നിപര്‍വതത്തില്‍ നിന്നുള്ള പുക കാരണം വിമാന സര്‍വീസുകള്‍ തടസ്സപ്പെടുന്നത്.196 അന്താരാഷ്ട്ര സര്‍വീസുകളടക്കം 445 വിമാന സര്‍വീസുകളെയാണ് ബാധിച്ചിരിക്കുന്നത്.
എയര്‍ ഏഷ്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി
ജാവാ കടലില്‍ തകര്‍ന്ന്‍ വീണ എയര്‍ ഏഷ്യ വിമാനം ക്വു.സെഡ്8501-ന്റെ രണ്ട് ബ്ലാക്ക് ബോക്സുകളില്‍ ഒന്ന്‍ തിങ്കളാഴ്ച രാവിലെ തിരച്ചില്‍ വിദഗ്ധര്‍ വീണ്ടെടുത്തു. അടുത്ത ബ്ലാക്ക് ബോക്സിന്റെ സ്ഥാനവും കണ്ടെത്തിയിട്ടുണ്ട്.
എയര്‍ ഏഷ്യ വിമാന ദുരന്തത്തിന്റെ ഇരകളെ കടലില്‍ കണ്ടെത്തി
കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്റേതെന്ന്‍ കരുതുന്ന അവശിഷ്ടങ്ങളും യാത്രക്കാരുടേതെന്ന്‍ കരുതുന്ന ശരീരങ്ങളും തിരച്ചില്‍ സംഘം ചൊവ്വാഴ്ച കണ്ടെത്തി. ജീവന്‍ രക്ഷാ ജാക്കറ്റുകള്‍ ധരിക്കാത്ത നിലയിലായിരുന്നു ശരീരങ്ങള്‍.
എയര്‍ ഏഷ്യ വിമാനത്തിനായി തിരച്ചില്‍ പുനരാരംഭിച്ചു
ജാവ കടലിന് മുകളില്‍ കാണാതായ എയര്‍ ഏഷ്യ വിമാനത്തിന് വേണ്ടി ഇന്തോനേഷ്യയുടെ തീരത്ത് തിരച്ചില്‍ വീണ്ടും തുടങ്ങി. വിമാനം തകര്‍ന്ന്‍ കടലിനടിയില്‍ ആയിരിക്കാമെന്നാണ് കരുതുന്നത്.
സുനാമി അത്ഭുതം: പെണ്‍കുട്ടിയെ പത്ത് വര്‍ഷത്തിന് ശേഷം കണ്ടെത്തി
ഇന്തോനേഷ്യയില്‍ 2004ലെ സുനാമിയില്‍ കാണാതായ പെണ്‍കുട്ടിയെ വീട്ടുകാര്‍ കണ്ടെത്തി. നാലാം വയസ്സില്‍ കാണാതായ റൌദാത്തല്‍ ജന്നയെ തെരുവില്‍ ഒരു ബന്ധു തിരിച്ചറിയുകയായിരുന്നു.
