Skip to main content

മൂന്നാര്‍: സര്‍വകക്ഷി യോഗത്തില്‍ റവന്യൂ മന്ത്രി പങ്കെടുത്തില്ല

മുന്നാറിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇന്ന് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ റവന്യൂ മംന്ത്രി ഇ.ചന്ദ്രശേഖരന്‍ പങ്കെടുത്തില്ല. മൂന്നാറിലെ 22 സെന്റ് സ്ഥലം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം വിളിച്ചിരുന്നത്.

പ്രതിപക്ഷത്തിന്‍റെ ഉപകരണമാകരുതെന്ന് സി.പി.ഐയോട് കോടിയേരി

പ്രതിപക്ഷത്തിന് ആയുധം നല്‍കുന്ന അവസ്ഥ ഇടതുനേതാക്കളില്‍നിന്ന് ഉണ്ടാകരുതെന്ന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ടാണ് കോടിയേരി ഈ അഭിപ്രായ പ്രകടനം നടത്തിയത്.

 

എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പോലീസ് നയത്തിന് വിരുദ്ധമായ ചെയ്തി ഉണ്ടാകരുതെന്ന് കോടിയേരി

എല്‍.ഡി.എഫ് സര്‍ക്കാരിന് പ്രഖ്യാപിത പൊലീസ് നയമുണ്ടെന്നും  അതിന് വിരുദ്ധമായ ചെയ്തി ഉണ്ടാകരുതെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിലെ പംക്തിയിലാണ് ദേശീയഗാന വിവാദം, യു.എ.പി.എ എന്നിവയുമായി ബന്ധപ്പെട്ട് കോടിയേരി നിലപാട് വ്യക്തമാക്കുന്നത്.

  

സക്കീർ ഹുസൈൻ എന്ന 'ശരി' ഉയർത്തുന്ന ചോദ്യങ്ങൾ

ഒരു ഗുണ്ടാക്കേസിലെ പ്രതി സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ഓഫീസിനുള്ളിൽ ഇരിക്കുമ്പോൾ വെളിയിൽ അയാളെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ ഏല്പിക്കുകയോ അല്ലെങ്കിൽ അറസ്റ്റ് ചെയ്യാൻ പോലീസിനെ അനുവദിക്കുകയോ അല്ലേ ഉത്തരവാദപ്പെട്ടവർ ചെയ്യേണ്ടത്?

മന്ത്രി ഇ.പി ജയരാജനെതിരെ വിജിലന്‍സ് അന്വേഷണം

ബന്ധു നിയമനങ്ങളെ ചൊല്ലി ഉയര്‍ന്ന വിവാദത്തില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന് എതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തും. ഇത് സംബന്ധിച്ച ഉത്തരവ് നാളെ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to Sabarimala Gold Sheet