നഴ്‌സുമാരുടെ വേതന വര്‍ധനവ് നടപ്പാക്കാനാവില്ലെന്ന് മാനേജ്‌മെന്റുകള്‍; കോടതിയെ സമീപിക്കും
സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ വേതന വര്‍ദ്ധനവ് നടപ്പാക്കാന്‍ കഴിയില്ലെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍. നഴ്‌സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം സര്‍ക്കാര്‍ ഇന്നലെ പുറപ്പെടുവിച്ചിരുന്നു. വിജ്ഞാപനം നിലവിലെ സാഹചര്യത്തില്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.
നഴ്‌സുമാരുടെ സമരം വിജയിച്ചു : അടിസ്ഥാന ശമ്പളം 20000 രൂപയാക്കാന്‍ തീരുമാനം
ശമ്പള വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശപത്രിയിലെ നേഴ്‌സുമാര്‍ നടത്തി വന്ന സമരം അവസാനിച്ചു. അടിസ്ഥാന ശമ്പളം 20000 രൂപയാക്കണമെന്ന സുപ്രിം കോടതി നിര്‍ദേശം നടപ്പിലാക്കുമെന്ന് ഇന്ന് മുഖ്യന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്നയോഗത്തില്‍ തീരുമാനമായി
നഴസുമാരുടെ സമരം : ഹൈക്കോടതിയുടെ ചര്‍ച്ച പരാജയം
ശമ്പളവര്‍ധന ആവശ്യപ്പെട്ടു സമരം നടത്തുന്ന സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുമായും ആശുപത്രി മാനേജ്മന്റ് പ്രധിനിധികളുമായും ഹൈക്കോടതിയുടെ മീഡിയേഷന്‍കമ്മിറ്റി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു
നഴ്‌സുമാരുടെ സമരം ബുധനാഴ്ചത്തേ്ക്ക് മാറ്റി.
ശമ്പള വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍തിങ്കളാഴ്ച മുതല്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല സമരം മാറ്റിവച്ചു. ബുധനാഴ്ച വരെ സമരം തുടങ്ങേണ്ടെന്നാണ് തൃശൂരില്‍ ചേര്‍ന്ന യുണെറ്റെഡ്‌നേഴ്‌സ് അസോസിയേഷന്‍യോഗത്തിലെ തീരുമാനം.
തിങ്കളാഴ്ച മുതല്‍ സ്വകാര്യ ആശുപത്രികള്‍ അടച്ചിടും
തിങ്കളാഴ്ച മുതല്‍ സസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ അടച്ചിടും. തിങ്കളാഴ്ച മുതല്‍ സാംസ്ഥാനത്തെ നേഴ്‌സുമാര്‍ അനശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സ്വകാര്യ ഹോസ്പിറ്റല്‍ മാനേജ്‌മെന്റുകളുടെ ഈ പുതിയ നീക്കം