Skip to main content

'അഡോളസൻസ് ' കൗമാരമെന്ന അറിയാലോകത്തെ കാട്ടുന്ന നെറ്റ്ഫ്ലിക്സ് സീരീസ്

Glint Staff
Adolescence
Glint Staff

ഒരു കൗമാരക്കാരൻ. വയസ്സ് 13. ഇരുപതിനോടടുത്ത് അവൻ്റെ ചേച്ചി . കുടുംബത്തെ മാത്രം നോക്കി ജീവിക്കുന്ന കഠിനാധ്വാനിയായ അച്ഛൻ. ആ അച്ഛന് ചേർന്ന അമ്മ. ഒരു ദിവസം രാവിലെ തോക്കുധാരികളായ പോലീസ് മുന്നിലെ കതകു പൊളിച്ചു വീട്ടിനുള്ളിൽ കയറുന്നു. കൗമാരക്കാരൻ ജാമി മില്ലർ ഉറക്കത്തിൽ.  പോലീസിനെ കണ്ട് നിക്കറിൽ മൂത്രമൊഴിച്ച് എഴുന്നേൽക്കുന്ന കൗമാരക്കാരൻ. ആ കുട്ടി അറസ്റ്റിലാകുന്നു. കുറ്റം കൊലപാതകം. മരിച്ചത് സഹപാഠിയായ പെൺകുട്ടി. 
         ലോകം മുഴുവൻ അത്യാകാംക്ഷയോടെ കണ്ടുതീർത്ത നാല് ഭാഗമുള്ള നെറ്റ്ഫ്ലിക്സ് സീരീസിന്റെ തുടക്കമാണിത്. തുടർന്ന് കുറ്റാന്വേഷണം നടത്തുന്ന പോലീസ്. മാറുന്ന ലോകത്തിൽ കൗമാരം എങ്ങനെ ചിന്തിക്കുന്നു. എന്തെല്ലാം ചിന്തിക്കുന്നു. അവർ ഇൻസ്റ്റയിൽ കുറിക്കുന്നത് അവരുടെ തലമുറയ്ക്ക് മാത്രം മനസ്സിലാകുന്നു. അതിന് പുറത്തുള്ളവർക്ക് ആ ലോകത്തിലേക്ക് പ്രവേശിക്കാൻ കഴിയുന്നില്ല. പോലീസിന് പോലും . അന്വേഷണത്തിനിടയിൽ അന്വേഷണ ഉദ്യോഗസ്ഥർ ത്ത ലോകത്തിലേക്ക് എത്തിനോക്കുന്നു. ചെറിയ കാഴ്ച കാണുമ്പോൾ തന്നെ അവർ ഞെട്ടുന്നു.ആ ഞെട്ടൽ ലോകത്തെ മുഴുവൻ കാണികളെ ഞെട്ടിക്കുന്നു.
       ബ്രിട്ടീഷ് പ്രധാനമന്ത്രി കാർ സ്റ്റീമർ പാർലമെൻറിൽ തന്നെ ഇത് തുറന്നു പറഞ്ഞു. നാം ഓരോരുത്തരെയും ആശങ്കാകുലരാക്കുന്ന നിമിഷങ്ങളാണ് 'അഡോളസൻസി'ലൂടെ ലോകം കാണുന്നതെന്ന് . അത് ശരിയുമാണ്.
        കുടുംബാംഗരീക്ഷത്തിൽ ഒരു മലയാളി കുടുംബത്തെ പോലെ തന്നെ ജീവിക്കുന്ന കുടുംബാംഗങ്ങൾ. തങ്ങളുടെ കുട്ടി ഒരിക്കലും ആ കുറ്റകൃത്യം ചെയ്യുമെന്ന് അവർ വിശ്വസിക്കുന്നില്ല. വിശേഷിച്ചും അച്ഛൻ. എന്നാൽ അന്വേഷണഘട്ടത്തിൽ സിസിടിവി തെളിവുകൾ  മകൻറെ മുമ്പിൽ വെച്ച് തന്നെ കാണേണ്ടി വരുന്ന അച്ഛൻ.അത് നിഷേധിക്കാൻ പറ്റാത്ത സാഹചര്യ തെളിവായി. കുറ്റം സമ്മതിക്കുന്നില്ലെങ്കിലും ആ ദൃശ്യങ്ങളിൽ കാണുന്നത് താനാണെന്ന് മകന് സമ്മതിക്കേണ്ടി വരുന്നു. ആ നിമിഷം ആ മകനെ കെട്ടിപ്പിടിച്ചു കരയുന്ന അച്ഛൻ.
       അതിസമർത്ഥനായ വിദ്യാർത്ഥി. ചോദ്യം ചെയ്യൽ പുരോഗമിക്കുമ്പോൾ പോലീസ് ഉദ്യോഗസ്ഥർ പോലും ഈ കുട്ടിയുടെ ഉത്തരത്തിലെ ബൗദ്ധിക നിലവാരത്തിൽ സ്തബ്ദരാകുന്നു. ആ കുട്ടിയിൽ നിന്നും അന്വേഷണം സ്കൂളിലെ മറ്റ് സഹപാഠികളിലേക്കും നീങ്ങുന്നു. ഓരോ കുട്ടികളിലൂടെയും വർത്തമാനകാല കൗമാരം നേരിടുന്ന വിവിധ വിഷയങ്ങൾ അതിൻറെ തീവ്രമുഖത്തോടെ പ്രകടമാകുന്നു. സ്നേഹം കിട്ടാത്തതിനെ തുടർന്ന് അമ്മയോട് വെറുപ്പും ജീവിതത്തിൽ ആകെ തുണയുണ്ടായിരുന്ന സഹപാഠിയായ കൂട്ടുകാരി കൊല ചെയ്യപ്പെട്ട പെൺകുട്ടിയുടെ ഭൂമിയിലെ ഒറ്റപ്പെടലിൽ ഉണ്ടാവുന്ന വിഭ്രാന്തി. അതേ സ്കൂളിൽ തന്നെ പഠിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥൻ്റെ മകൻ. അയാളിലൂടെ വെളിവാകുന്ന കൗമാരത്തിന്റെ ചിന്താലോകം. വൈകാരി മാറ്റങ്ങൾ. 
             ഇങ്ങനെ നീണ്ടു പോകുന്നു 'അഡോളസെൻസി ' ലെ തീവ്ര നിമിഷങ്ങൾ. അതോടൊപ്പം തന്നെ ആ കൗമാരക്കാരന്റെ വ്യക്തിത്വ രൂപീകരണം.അതിലെ പ്രത്യേകതകൾ. അതിസമൃദ്ധനാണെങ്കിലും ചിലപ്പോൾ തടവിൽ വച്ച് വൈകാരിക മൂർദ്ധന്യത്തിൽ ആ കുട്ടി ഭ്രാന്തനെപ്പോലെ പെരുമാറുന്നു. അല്പം കഴിയുമ്പോൾ താൻ സംസാരിക്കുന്ന മനശാസ്ത്ര വിദഗ്ധയോട് അമ്മയെ സ്നേഹിക്കുന്ന ഉണ്ണിയെപ്പോലെ പെരുമാറുന്നു. ആ മനശാസ്ത്ര വിദഗ്ധ പോലും വൈകാരിക സമ്മർദ്ദത്തിൽ സ്വയം നിയന്ത്രിക്കാൻ ഉഴലുന്നു. പുതുലോക അപരിചിതത്വത്തിൽ അവർ ആശ്ചര്യപ്പെടുന്നു.
          ഈ കൗമാരക്കാരന്റെ അച്ഛൻ ബാല്യത്തിൽ അയാളുടെ അച്ഛനാൽ പീഡിപ്പിക്കപ്പെട്ട വ്യക്തി. അന്ന് അയാൾ ശപഥം ചെയ്തു ഒരിക്കലും താൻ തൻറെ കുട്ടികളെ ഏത് സാഹചര്യത്തിലും പീഡിപ്പിക്കില്ല. എങ്കിലും ഇടയ്ക്ക് ഈ കുട്ടിയെപ്പോലെ വൈകാരിക വിഭ്രാന്തിയിൽ ഏർപ്പെടുക അയാളുടെയും സ്വഭാവം. അയാൾ അത് തിരിച്ചറിയുകയും ആ അവസ്ഥയോട് സഹാനുഭൂതി പ്രകടിപ്പിച്ച് അയാളെ സാന്ത്വനപ്പെടുത്തുന്ന അയാളുടെ ഭാര്യ. അവരുടെ ജനിതക സ്വഭാവം പിൻപറ്റിയ പോലെ അച്ഛനോട് പെരുമാറുന്ന മകൾ.
          വിചാരണയിലൂടെ വർഷങ്ങൾ നീളുന്നു. ഒടുവിൽ അച്ഛൻറെ പിറന്നാൾ ദിനത്തിൽ മകൻ്റെ സന്ദേശം വരുന്നു. കുറ്റം സമ്മതിക്കാൻ തീരുമാനിച്ചു എന്ന് പറഞ്ഞു കൊണ്ട്. അങ്ങനെ ഈ സിരീസ് അവസാനിക്കാറാകുമ്പോൾ കാണികളിൽ സംശയം നിലനിൽക്കുന്നു. യഥാർത്ഥ കൊലപാതകി ആരാണ് . വെറും തലനാരിഴക്ക് അത് കാണികൾക്ക് ബോധ്യമില്ലാതെ വരുന്നു. ആ ബോധ്യമില്ലായ്മ യഥാർത്ഥത്തിൽ ഇന്നത്തെ ലോകത്ത് കൗമാരത്തിലേക്കുള്ള മുതിർന്ന തലമുറയുടെ അറിവില്ലായ്മ. ലോകത്തിന്റെ ഏതു ഭാഗത്തുള്ള വ്യക്തിയും കാണേണ്ട ഒരു ഉത്തമ കലാസൃ