Skip to main content

ജെറുസലേം തീപിടുത്തത്തിൽ ഞെട്ടി വിറച്ച് ഇസ്രായേൽ

Glint Staff
Wild fire in Jerusalem
Glint Staff

രണ്ടുദിവസം മുൻപ് ജെറുസലേമിൽ ഉണ്ടായ വൻ കാട്ടുതീ ഇസ്രയേലിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുന്നു.  വിദേശരാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ഉൾപ്പെടെ 30 മണിക്കൂർ തീവ്രമായ ശ്രമത്തിനൊടുവിലാണ്  ഒരു വിധം തീ അണയ്ക്കാൻ കഴിഞ്ഞത്. തീവ്രവാദികളാണ് ഈ തീവെയ്പിന് പിന്നിലെന്നാണ് ഇസ്രയേൽ കരുതുന്നത്. ഈ തീപിടുത്തവുമായി ബന്ധപ്പെട്ട് 18 പേരെ ഇതിനകം ഇസ്രയേൽ അറസ്റ്റ് ചെയ്തു കഴിഞ്ഞു.
       5000 ഏക്കറിലാണ്  പൊടുന്നനെ തീ കത്തിപ്പടർന്നത്. ഇതിൽ 2000 ഏക്കർ നിബിഡ വനവും . ഇസ്രായേലിന്റെ ചരിത്രത്തിൽ ഉണ്ടായ ഏറ്റവും വലിയ തീപിടുത്തമാണിത്. ഇതിനെ തുടർന്ന് ഇസ്രായേൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഇസ്രയേലിന്റെ 77 മത് സ്വാതന്ത്ര്യദിന ആഘോഷങ്ങൾ ഒഴിവാക്കുകയും ചെയ്തു.
    അത്യന്താധുനിക ആയുധങ്ങളും നിരീക്ഷണ സംവിധാനവുമുള്ള ഇസ്രയേൽ ഒരിക്കലും ഇത്തരത്തിലുള്ള ഒരു യുദ്ധമുറ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. 18 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും പിന്നിൽ പ്രവർത്തിച്ചത് ആര് എന്ന് ഇനിയും വ്യക്തമായി കണ്ടെത്താൻ ഇസ്രായേലിന് കഴിഞ്ഞിട്ടില്ല