വിദേശ ദൌത്യം പൂർത്തിയാക്കി തിരിച്ചുവരുമ്പോൾ ശശീ തരൂർ എന്തു ചെയ്യും. എന്തായാലും തരൂരും കോൺഗ്രസും വേർപെട്ടു രണ്ടായിക്കഴിഞ്ഞുവെന്നതു വ്യക്തമാണ്. തരൂർ- കോൺഗ്രസ് യുദ്ധത്തിൽ തരൂരിനൊപ്പം ബിജെപിയും ചേർന്നതോടെ, അത് ബിജെപി- കോൺഗ്രസ് യുദ്ധമായി മാറുകയാണ്.
ശശി തരൂരിനെ പുകച്ച് ചാടിക്കാൻ കോൺഗ്രസിൽ തീവ്രശ്രമം
ഓപ്പറേഷൻ സിന്ദൂർ വിശദീകരണ വിദേശ സംഘത്തിൻറെ നായകസ്ഥാനം പാർട്ടിയോട് ആലോചിക്കാതെ സ്വീകരിച്ചു എന്നതിനാല്‍ ഡോ.ശശി തരൂരിനെ പുകച്ചു പുറത്തു ചാടിക്കാനുള്ള ശ്രമം കോൺഗ്രസ് നേതൃത്വത്തിൽ തകൃതിയായി നടക്കുന്നു.
മോദിവിരോധമെന്ന ഒറ്റയജണ്ടയിൽ കോൺഗ്രസ് സ്വയം തളച്ചിടുമ്പോൾ, ദേശീയവികാരവും ഹിന്ദുവികാരവും ജാതിവികാരവുമെല്ലാം അനുകൂലമാക്കി ബീജേപ്പീ സ്വന്തം നില കൂടുതൽ ഭദ്രമാക്കിയിരിക്കുകയാണ്.
അങ്ങനെ, കോൺഗ്രസിൽ ‘’ഓപ്പറേഷൻ ക്രിസ്ത്യാനി’’ തുടങ്ങി. - തനി മതേതരം. തല ക്രിസ്ത്യാനിയെങ്കിൽ ഇടംകൈ ഈഴവനും വലംകൈ മുസ്ലീമും ; മോദിയുടെ ചാതുർവർണ്യം പോലെയല്ല, ഞങ്ങളുടെ നാട്ടിലിതിന്, ഇംഗ്ലീഷിൽ സോഷ്യൽ എൻജിനീയറിങ് എന്ന് പറയും.
സണ്ണി ജോസഫിനെ പ്രസിഡണ്ടാക്കി ക്രിസ്ത്യൻ പ്രീണനത്തിലൂടെ കേരളത്തിൻ്റെ ഭരണം പിടിക്കാൻ കോൺഗ്രസ്സ്. ഇതിലൂടെ മൂന്നാം പിണറായി സർക്കാരിൻ്റെ വരവ് ഏതാണ്ട് ഉറപ്പായി.
ഒരു സംസ്ഥാനത്തിന്റെ അധ്യക്ഷനെ നിശ്ചയിക്കാൻ കഴിയാത്ത കോൺഗ്രസ് നേതൃത്വത്തിന് എങ്ങനെ രാജ്യത്തെ നയിക്കാൻ കഴിയും?ഈ ചിത്രമാണിന്ന് ദേശീയതലത്തിലും കേരളത്തിൻറെ കാര്യത്തിലും കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്.