പത്മാവതിക്ക് പ്രദര്‍ശനാനുമതി: പേരും 26 രംഗങ്ങളും മാറ്റണം
സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതി ഉപാധികളോടെ സെന്‍സര്‍ അനുമതി ലഭിച്ചു. ആറംഗ സെന്‍സര്‍ ബോര്‍ഡ് സമിതിയാണ് അനുമതി നല്‍കിയത്. സിനിമയുടെ പേര് 'പദ്മാവത്' എന്നാക്കണമെന്നും ചിത്രത്തിലെ 26 രംഗങ്ങള്‍ മാറ്റണമെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.
