Skip to main content

നിയമത്തിന്റെ വഴിയും തിരുവഞ്ചൂരും

ആഭ്യന്തരമന്ത്രി പറയുന്നത്, തന്നേക്കുറിച്ചും പോലീസ് അന്വേഷിക്കുമെന്നാണ്. നിയമം നിയമത്തിന്റെ വഴിക്കെന്ന്‍. അതിന്റെ സാധ്യത ചിന്തനീയം. അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍ എന്ന നിലയ്ക്കാണ് സോളാർ തട്ടിപ്പ് കേസ്സിന്റെ ഗതി നീങ്ങുന്നത്.

ബിജുവും സരിതയും വീണ്ടും റിമാന്‍ഡില്‍

ഇടയാറന്‍മുള ബാബുരാജില്‍നിന്ന് 1.19 കോടി രൂപ തട്ടിയെടുത്ത കേസില്‍ സോളാര്‍ തട്ടിപ്പ് പ്രതികളായ ബിജു രാധാകൃഷ്ണനെയും സരിത എസ് നായരെയും വീണ്ടും റിമാന്‍ഡ് ചെയ്തു.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം തുടരുന്നു

സോളാര്‍ തട്ടിപ്പില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഇടത് യുവജന സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭം ശക്തമാകുന്നു.

അന്വേഷണത്തിന് മുൻപേ മാധ്യമങ്ങൾ മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കുന്നു

സോളാർ തട്ടിപ്പുകേസ്സില്‍ മുഖ്യമന്ത്രി പൊതുസമൂഹമധ്യത്തില്‍ സംശയത്തിന്റെ നിഴലിലാണ്, ഇപ്പോഴും. എന്നാല്‍, ജോപ്പനെ വില്ലനായി ചിത്രീകരിച്ചുകൊണ്ടുള്ള കഥകളിലൂടെ മുഖ്യമന്ത്രിയെ കബളിപ്പിച്ച ജോപ്പൻ, മുഖ്യമന്ത്രിയോ നീതിമാൻ എന്ന്‍ പറയാതെ പറയുന്നു മാധ്യമങ്ങൾ. 

സോളാര്‍ തട്ടിപ്പ്: ടെന്നി ജോപ്പന്‍ റിമാന്‍ഡില്‍

സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ടെന്നി ജോപ്പനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ്‌ ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം എ.ഡി.ജി.പി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ജോപ്പനെ അറസ്‌റ്റ്‌ ചെയ്തത്.

മുഖ്യമന്ത്രിയുടെ സ്റ്റാഫംഗം ജിക്കുമോന്‍ ജേക്കബ് രാജിവെച്ചു

സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പെഴ്സണല്‍ സ്റ്റാഫ് അംഗം ജിക്കുമോന്‍ ജേക്കബ് രാജിവെച്ചു. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത നായരുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് രാജി.

Subscribe to Trinamool Congress