ചിത്രത്തിനായി പൂരത്തിന്റെ പൊട്ടും പൊടിയും റസൂല്‍ ഒപ്പിയെടുത്തിട്ടുണ്ട്. പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളായ പഞ്ചവാദ്യവും പഞ്ചാരിമേളവും സാക്ഷാല്‍ ഇലഞ്ഞിത്തറ.........
തൃശൂര്‍ പൂരം വെടിക്കെട്ടിന് റവന്യൂ, എക്സ്പ്ലോസീവ് വകുപ്പുകള്‍ അനുമതി നല്‍കി. പതിവ്‌പോലെ വെടിക്കെട്ട് നടത്താമെന്ന് ജില്ലാ കളക്ടറും അറിയിച്ചു.
തൃശൂര്‍ പൂരത്തിന്‍റെ വെടിക്കെട്ട് മുൻവർഷത്തേതിൽനിന്നു മാറ്റമില്ലാതെ നടത്താൻ മന്ത്രിസഭയുടെ അനുമതി. ഉത്സവത്തിനു മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇക്കാര്യങ്ങള്‍ കേന്ദ്രത്തെ അറിയിക്കാനും തീരുമാനമായി.
മഴ കനത്തു പെയ്യുകയാണെങ്കില്‍ ആനകളുടെ എണ്ണം കുറയ്ക്കുമെന്നും എന്നാലും എഴുന്നള്ളിപ്പില്‍ മാറ്റമുണ്ടാകില്ലെന്നും ഇരു ദേവസ്വങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. വെടിക്കെട്ടിന്റെ കാര്യം രാത്രി 11 മണിക്കു ശേഷം മഴയുണ്ടോ എന്നു നോക്കിയേ തീരുമാനിക്കൂ.