സാങ്കേതികവിദ്യ വളർന്നതനുസരിച്ച് പലപ്പോഴും മലയാള സിനിമയിൽ സാങ്കേതികത്വ അതിപ്രസരം മുഴച്ചു നിൽക്കാറുണ്ട്. ദൃശ്യത്തിൻ്റെ കാര്യത്തിലായാലും ശബ്ദത്തിൻ്റെ കാര്യത്തിലായാലും . ഇതിൻ്റെ ഫലമായി പലപ്പോഴും നഷ്ടമാകുന്നത് സിനിമയുടെ കഥ പറച്ചിലാണ് . എത്ര ലളിതമായ കഥയായാലും പലപ്പോഴും അതിലൂടെ അത് സങ്കീർണ്ണമായിപ്പോകുന്നു. ഈ പശ്ചാത്തലത്തിൽ അതിസങ്കീർണ്ണമായ ഒരു കഥ നൂതന സാങ്കേതിക വിദ്യയെ വിദഗ്ധമായി ഉപയോഗിച്ച് ലളിതമായി പറഞ്ഞിരിക്കുന്നു എന്നതാണ് സമീപകാല മലയാള സിനിമയിൽ രേഖാചിത്രത്തെ വേറിട്ടതാക്കുന്നത്. സിനിമയുടെ ഭാഷയെ ഒരുപരിധിവരെ തിരിച്ചുപിടിക്കുന്നതായി സംവിധായകൻ ജോഫിന്‍.ടി .ചാക്കോയുടെ ഉദ്യമം.
ഓസ്കാർ പുരസ്കാരം ലഭിച്ചാലും ഇല്ലെങ്കിലും ബ്രഹ്മണ്ട ചിത്രങ്ങൾക്കിടയിൽ നിന്ന് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഓസ്കാർ പുരസ്കാര പരിഗണനയ്ക്ക് ' ലാപതാ ലേഡീസ് ' തിരഞ്ഞെടുക്കപ്പെട്ടത് വളരെ ആരോഗ്യകരമായ സൂചനകൾ വിളിച്ചറിയിക്കുന്നതാണ്.
പ്രസിദ്ധ നടീനടന്മാർ ആരും തന്നെ ഇല്ലാതെ പ്രമേയത്തിന്റെയും അവതരണത്തിന്റെയും മികവാണ് ' ലാപതാ ലേഡീസിന് ' ഒരേസമയം ആസ്വാദ്യകരവും അതേസമയം മികച്ച സിനിമയും ആക്കി മാറ്റിയത്. കിരൺ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ് മികച്ച വിദേശ സിനിമയ്ക്കുള്ള വിഭാഗത്തിലാണ് ഓസ്കാർ മത്സരത്തിന് എത്തുക