Skip to main content

മാല പാർവതി അറിയാൻ

Glint Staff
Mala Parvathy
Glint Staff

ലൈംഗിക അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ പോടാ എന്ന് പറഞ്ഞു ഒരു തമാശയായി എടുത്താൽ മതിയെന്ന നടി മാല പാർവതിയുടെ അഭിപ്രായം ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. വിശേഷിച്ചും സിനിമ മേഖലയിൽ . ലൈംഗിക അതിക്രമങ്ങളെ തമാശവൽക്കരിക്കുന്ന അവസ്ഥയിലേക്ക് മാല പർവതിയുടെ പരാമർശം പരിണമിക്കും. പരാതികൾ ഉന്നയിച്ചാൽ അവസരങ്ങൾ നഷ്ടമാകും എന്ന അവസ്ഥയാണ് പലപ്പോഴും ഇത്തരം അവസ്ഥകളിൽ പെടുന്ന നടിമാരെ പരാതികളിൽ നിന്നും പിന്തിരിപ്പിക്കാൻ പ്രേരിപ്പിക്കുന്നത് . 
         ഇവിടെ നടി മാല പർവ്വതി അറിയേണ്ട ചില കാര്യങ്ങളുണ്ട്. ഒരു മാധ്യമവുമായി സംസാരിക്കുമ്പോൾ തൻറെ വാക്കുകൾ സമൂഹത്തിലേക്കാണ് പോകുന്നത് എന്ന് പ്രാഥമിക ബോധ്യം. ലൈംഗിക വൈകൃത മനോഭാവമുള്ള ആണുങ്ങൾ കരുതുന്ന വിധം ഒരു പ്രശസ്ത കൂടിയായ നടി മാല സമാനമായ കാര്യം ഊന്നി പറയുമ്പോൾ അത് ക്രമേണ പൊതുബോധ സൃഷ്ടിയിലേക്ക് നയിക്കപ്പെടുന്നതാകും.
         'ലൈംഗിക അതിക്രമങ്ങളിലേർപ്പെടുന്നവർക്ക് അതൊരു തമാശയാണ്. എന്നാൽ അതിന് ഇരയാകുന്ന സ്ത്രീകൾക്ക് അത് തമാശയാകണമെന്നില്ല. അത് ഇഷ്ടപ്പെടുന്നവർ ഒരുപക്ഷേ ഉണ്ടായെന്നിരിക്കാം. എന്നാൽ അത് സാമാന്യവൽക്കരിക്കാൻ പാടുള്ളതല്ല. ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ പൊതു രീതികൾ അവലംബിക്കേണ്ടത് ഏറ്റവും ചുരുങ്ങിയ സാമൂഹ്യ സ്വഭാവമാണ്. അതുകൊണ്ടാണ് ലൈംഗികാതിക്രമങ്ങൾ ഏതു രീതിയിൽ ഉണ്ടായാലും അതിനെതിരെ നിയമപരമായി നേരിടാൻ നിയമങ്ങൾ നിലവിലുള്ളത്. അസ്വസ്ഥമാക്കുന്ന രീതിയിലുള്ള ഒരു ലൈംഗിക അതിക്രമം നേരിടുന്ന സ്ത്രീക്ക് പ്രതികരിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാക്കുന്ന ഗതികേട് വിസ്മരിക്കാവുന്നതല്ല. 
     പ്രതികരിക്കാൻ പരിമിതിയുള്ള സിനിമ രംഗത്തുനിന്ന് അത്തരം അനുഭവം നേരിട്ട് ഒരു നടി പ്രതികരിക്കുമ്പോൾ അതിനെ നിസ്സാരവൽക്കരിക്കുന്ന നടപടി കൂടിയായി പോയി മാല പാർവ്വതിയുടെ   പ്രതികരണം