വേടെനെ വാർഷകത്തിലെ പരിപാടിയിൽ പെടുത്തിയത് പി.ആർ ഏജൻസി നിർദ്ദേശം?

സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഇടുക്കിയിൽ റാപ്പർ വേടൻ്റെ പരിപാടി കരാർ ചെയ്തത് പി.ആർ. ഏജൻസികളുടെ നിർദ്ദേശപ്രകാരമായിരിക്കാനാണ് വഴി. യുവാക്കളുടെ ഹരമായ റാപ്പർ വേടനോട് സംസ്ഥാന സർക്കാർ ചേർന്നു നിൽക്കുമ്പോൾ യുവതലമുറയുടെ പിന്തുണ ഉറപ്പിക്കാം എന്ന ചിന്തയാവണം പി ആർ ഏജൻസികളെ കൊണ്ട് ഇത്തരം ഒരു നിർദ്ദേശം സർക്കാരിന് നൽകിയത്.
എന്തായാലും പരിപാടിക്ക് തൊട്ടുമുൻപ് വേടൻ അറസ്റ്റിലായതിനാൽ വലിയ നാണക്കേടിൽ നിന്ന് സർക്കാർ കഷ്ടിച്ച് രക്ഷപെട്ടു. ഇപ്പോൾ നടന്നുവരുന്ന സർക്കാരിൻറെ വാർഷിക ആഘോഷം വരുന്ന തെരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കി സർക്കാർ ചെലവിൽ നടത്തുന്ന പ്രചാരണം തന്നെയാണ് . അതുകൊണ്ടാണ് ഇടതുപക്ഷ മുന്നണിയിലെ പല പാർട്ടി നേതാക്കൾ പോലും കാണുകയോ കേൾക്കുകയോ ചെയ്യാത്ത വേടൻ എന്ന ഹിരണ്യ മുരളി സർക്കാർ ആഘോഷ പരിപാടിയിൽ സ്ഥാനം പിടിച്ചത്.