പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി 25 ശതമാനം വോട്ട് ലക്ഷ്യമാക്കുന്നത് എന്തുകൊണ്ട്?
തൃശ്ശൂർ, തിരുവനന്തപുരം കോർപ്പറേഷനുകൾ അധികാരം പിടിക്കുക, വോട്ട് ശതമാനം നിലവിലുള്ള 20 ൽ നിന്ന് 25 ആക്കി ഉയർത്തുക. ഇതാണ് അമിത് ഷായിലൂടെ പ്രഖ്യാപിക്കപ്പെട്ട ബിജെപി സംസ്ഥാന നേതൃത്വത്തിൻ്റെ തൊട്ടടുത്ത ലക്ഷ്യം. ഈ രണ്ട് ലക്ഷ്യങ്ങളും കാര്യമായി അധ്വാനിച്ചു കഴിഞ്ഞാൽ ബിജെപിക്ക് ഒരുപക്ഷേ നേടാൻ കഴിഞ്ഞേക്കും .
