ഉറി ആക്രമണത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ മോദി ആഗ്രഹിച്ച രീതിയിലുള്ള ഒരു മാറ്റം സമീപകാലത്ത് ഉണ്ടാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്. എന്നാല്‍, ഇത് മോദിയുടെ പരാജയമായി കാണേണ്ടതില്ല.
കശ്മീര്‍ പ്രശ്നത്തില്‍ ഇടപെടുന്നതിനായി പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫ് 22 പാര്‍ലിമെന്റംഗങ്ങളെ പ്രത്യേക പ്രതിനിധികളായി നാമനിര്‍ദ്ദേശം ചെയ്തു. കശ്മീര്‍ താഴ്വരയില്‍ ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ സെപ്തംബറില്‍ ഐക്യരാഷ്ട്ര പൊതുസഭയില്‍ ഉന്നയിക്കുമെന്നും ഷെരിഫ് പറഞ്ഞു.
കമ്മു കശ്മീരില്‍ നടക്കുന്ന സംഘര്‍ഷത്തിലെ ജീവനാശത്തെ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അപലപിച്ചു. കൂടുതല്‍ അക്രമം ഒഴിവാക്കാന്‍ എല്ലാ ശ്രമവും ഉണ്ടാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം, കശ്മീര്‍ അടക്കം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള എല്ലാ വിഷയങ്ങളിലും സംഭാഷണത്തിന് വേദിയൊരുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു.
കശ്മീരിലെ സ്ഥിതി ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അയച്ച കത്തിനുള്ള മറുപടിയിലാണ് ബാന്‍ കി മൂണിന്റെ പരാമര്‍ശം. കശ്മീര്‍ പ്രശ്നം സമാധാനപരമായി പരിഹരിക്കാനുള്ള പാകിസ്ഥാന്റെ പ്രതിജ്ഞാബദ്ധതയെ അഭിനന്ദിക്കുന്നതായും കത്തില്‍ പറയുന്നു.
ജമ്മു കശ്മീരില്‍ ജനഹിത പരിശോധന നടത്തണമെന്ന് ആറു ദശാബ്ദങ്ങള്‍ക്ക് മുന്‍പ് യു.എന്‍ പാസാക്കിയ പ്രമേയത്തിന്റെ പൂര്‍ത്തീകരണത്തിനായി ജമ്മു കശ്മീര്‍ ജനത ഇനിയും കാത്തിരിക്കുകയാണെന്ന് ഷെരിഫ്.
തന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമായി തുടരവേ, രാജി വെക്കുകയോ അവധിയില്‍ പോകുകയോ ചെയ്യില്ലെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫ് ആവര്‍ത്തിച്ചു
