Skip to main content

The Latest

News & Views

കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി അമേരിക്കയെ വെല്ലുവിളിച്ച് ലോകക്രമമാറ്റത്തിന്റെ ചുക്കാൻ പിടിക്കുന്നു.ദശാബ്ദങ്ങളായി അമേരിക്കയോടൊപ്പമായിരുന്നു കാനഡ .
കേരളത്തിൻറെ സമസ്ത മേഖലകളിലും എസ്ഡിപിഐ നുഴഞ്ഞുകയറുന്നു എന്നുള്ളത് സി.പി.എമ്മിന്റെ ഉൾപ്പെടെ പല നേതാക്കളും ഇതിനകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരള പോലീസിലും എസ്ഡിപിഐ സാന്നിധ്യം പല സന്ദർഭങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
ഇസ്രായേലിലെ മുഖ്യ നഗരമായ ടെൽ അവീവിനെ സ്തംഭിപ്പിച്ചു കൊണ്ട് സർക്കാർ വിരുദ്ധ പ്രക്ഷോഭം രൂക്ഷമാകുന്നു.യുദ്ധം അവസാനിപ്പിക്കുക എന്നാണ് ഇസ്രയേലികൾ ഗവൺമെൻറി നോട് ആവശ്യപ്പെടുന്നത്.
പുതിയ പാമ്പൻ പാലത്തിൻറെ ഉദ്ഘാടനത്തിന് ശ്രീലങ്കയിൽ നിന്ന് രാമേശ്വരത്തേക്ക് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. സമയം ഉച്ചയ്ക്ക് 12 മണി. രാമ വിഗ്രഹത്തിൽ സൂര്യ ബിംബം പതിയുന്ന 'സൂര്യ തിലക്' നിമിഷം.
ഏവരും പ്രതീക്ഷിച്ചത് പോലെ എം എ ബേബി സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറിയായി. നിലവിലെ ബ്യൂറോ അംഗങ്ങളിൽ ഈ സ്ഥാനത്തിന് അർഹനായ വ്യക്തി തന്നെയാണ്  ബേബി.
എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ശനിയാഴ്ച മലപ്പുറത്ത് നടത്തിയ മുസ്ലിം പേടി പ്രസംഗം മുഖ്യമന്ത്രി പിണറായി  വിജയനുവേണ്ടി .
പാർലമെണ്ടിൻ്റെ ഇരു സഭകളും പാസ്സാക്കിയ വഖഫ് ബില്ലിനെതിരെ കോൺഗ്രസ്സ് സുപ്രീം കോടതിയെ സമീപിക്കുന്നു. പരമ്പരാഗതമായി യു ഡി എഫിനോടൊപ്പം നിന്നിരുന്ന കേരളത്തില കൃസ്ത്യന്‍ സമൂഹം തങ്ങളിൽ നിന്ന് അകന്നു എന്ന യാഥാർത്ഥ്യം കോൺഗ്രസ്സ് തിരിച്ചറിയുന്നു
  സി പി എം 24-0ം  പാർട്ടികൊൺഗ്രസ് മുഖ്യമായും ചർച്ച ചെയ്യുന്നത് എന്തുകൊണ്ട് പാർട്ടിയിൽ നിന്നും ജനം ചോർന്നു പോകുന്നു. എന്തുകൊണ്ടാണ് തങ്ങളുടെ അണികൾ വൻതോതിൽ ബി ജെ പിയിലേക്ക് ി ഒഴുകിപ്പോകുന്നു. അതുപൊലെ ബലഹീനതകളെയും എണ്ണിയെണ്ണി പാർട്ടികൊൺഗ്രസ്സിൽ അവതരിപ്പിക്കപ്പെട്ട റിപ്പോർട്ടിൽ എണ്ണിയെണ്ണിപ്പറയുന്നു

Society

കണ്ണൂരിലെ ബോംബ് സംസ്കാരത്തിനെതിരെ സമാധാന കാംക്ഷികളായിട്ടുള്ള സാധാരണ ജനങ്ങൾ ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .നാട്ടുകാരിയായ സീനയുടെ തുറന്നുപറച്ചിൽ അതിൻറെ തുടക്കമായി കാണേണ്ടതാണ്.
നമ്മൾ ജീവിക്കുന്ന കാലത്തെ തിരിച്ചറിയുക എന്നതാണ് ഏറ്റവും വലിയ രാഷ്ട്രീയം .കാരണം രാഷ്ട്രീയം മനുഷ്യൻറെ നിലവിലുള്ള അവസ്ഥയെ കൂടുതൽ മെച്ചപ്പെടുത്തി മാനുഷികമായ അവസ്ഥയിലേക്ക് പുരോഗമിപ്പിക്കുക എന്നത് തന്നെയാണ് .
തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ. രാവിലെ കാർ പാർക്ക് ചെയ്തിട്ട് യാത്ര പോകാനെത്തിയ ആൾ. പാർക്കിംഗ് ഫീസ് മേടിക്കാൻ അമ്പതുകളുടെ മധ്യത്തിലെത്തിയ സ്ത്രീ.
സ്കൂൾ പരീക്ഷകൾ പൊളിച്ചെഴുതാൻ കേരള സർക്കാർ തീരുമാനിച്ചു .അടിമുടി മൂല്യനിർണയ രീതി പരിഷ്കരിക്കാൻ ആണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
വേദവ്യാസനെ തിരുത്തേണ്ടതുണ്ടെങ്കിൽ അതു വേണ്ടതു തന്നെ. ശിഖണ്ഡി എന്ന പദം പൊതു മണ്ഡലത്തിൽ ഉപയോഗിക്കാൻ പാടില്ലെന്ന് മുഖ്യധാരാ മാധ്യമത്തിലെ ന്യൂസ് അവർ ചർച്ചാ നായകൻ പ്രഖ്യാപിക്കുന്നു. ഒന്നിലധികം അവസരങ്ങളിൽ ഈ ഭേദപ്പെട്ട ചർച്ചാനായകൻ പാനലിസ്റ്റുകളെ ഇക്കാര്യം ഉദ്ബോധിപ്പിട്ടുണ്ട്.
സാംസ്കാരിക രംഗത്തെ നായകനായാലും വില്ലനായാലും ഒരുകാര്യം ഒന്നുകൂടി വ്യക്തം. വാർധക്യത്തിലെത്തിയിട്ടും കൗമാര സ്വഭാവം. കവി ബാലചന്ദ്രൻ ചുള്ളിക്കാടിന് വയസ്സ് 67. കവി സച്ചിതാന്ദന് 78. കവികൾ, സാഹിത്യ അക്കാദമി ചെയർമാൻ, സാംസ്കാരിക കുത്തകാവകാശം, എന്നുള്ളതും വിദ്യാസമ്പന്നനോ ദരിദ്രനോ എന്നതുമൊക്കെ മാറ്റി വയ്ക്കാം.

Entertainment & Travel

പ്രേമലു എന്ന സിനിമ വൻ തിയേറ്റർ വിജയമായി. പ്രായഭേദമന്യേ  കണ്ടവർക്കെല്ലാം ഇഷ്ടപ്പെട്ടു .എന്നിട്ട് മിക്കവരും ചിരിച്ചുകൊണ്ടാണ് പറയുന്നത്, എന്താണ് ഈ സിനിമയിൽ.ഒന്നുമില്ല.
വിനോദത്തിലൂടെ മനുഷ്യനിൽ പരിവർത്തനം സൃഷ്ടിച്ച് മനുഷ്യത്വത്തെ കൂടുതൽ ഉയർന്ന തലത്തിലേക്ക് എത്തിക്കുന്നത് യാതൊന്നാണോ അതിനെയാണ് കലയായി കരുതപ്പെടുന്നത് . എന്നാൽ മിമിക്രി ആ ദൗത്യം നിർവഹിക്കുന്നില്ല .മറിച്ച് പലപ്പോഴും വ്യക്തികളെ കേന്ദ്രീകരിച്ച് നടക്കുന്ന അനുകരണമാണ് ആസ്വാദകരെ ചിരിപ്പിക്കുന്നത്..