ചലച്ചിത്ര പുരസ്കാരം : സജി ചെറിയാന്റെ പറച്ചിൽ അരാജകത്വത്തെ ക്ഷണിക്കുന്നു
സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പൊതുവേദിയിൽ പ്രസംഗിച്ചിരിക്കുന്നു, എല്ലാവരുടെയും കയ്യടി വാങ്ങിയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനമെന്ന് ഇക്കുറി നടന്നതെന്ന്.
ആലപ്പുഴയിൽ ജി. സുധാകരനെ ഗുരുസ്ഥാനീയനായി കണ്ടുകൊണ്ടാണ് മന്ത്രി സജി ചെറിയാൻ തൻ്റെ രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. പ്രതികരണ-സംഭാഷണ രീതിയിൽ മിമിക്രി മാതിരി ജി.സുധാകരനെ അനുകരിച്ചു കൊണ്ട്. ആ സുധാകരൻ സ്റ്റൈൽ പ്രസംഗമായിരുന്നു, സജി ചെറിയാൻ്റെ " കുന്തം കുടച്ചക്രം ഭരണഘടനാ " പ്രസംഗം. തൻ്റെ സ്വന്തം പ്രതികരണ ശൈലിയുടെ പ്രതിഫലനം തന്നെയാണ് ജി.സുധാകരൻ ശിഷ്യനായ സജി ചെറിയാനിലൂടെ കാണുന്നത്.അത് സുധാകരന് സഹിക്കാനാകുന്നില്ല.ഇതിൻ്റെ പേരാണ് സ്വയം വെറുക്കൽ. എത്ര തന്നെ നല്ല വ്യക്തിയാണെങ്കിലും അവരെ ഇദ്ദേഹത്തിൻ്റെ പ്രസ്ഥാന ഡി.എൻ.എ സ്വയം ബഹുമാനമില്ലാത്തവരാക്കും.