ഗാസ നേരിട്ട് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ പൂർണ്ണ നിയന്ത്രണത്തിലേക്കു വരുന്നു. ഗാസയുടെ മുഴുവൻ ഭാവിയും തീരുമാനിക്കുന്നത് ട്രംപിന്റെ ഇങ്കിതപ്രകാരം മാത്രമായിരിക്കും
ഗാസയിലേക്ക് നാട്ടുകാർ ആവേശത്തോടെ മടങ്ങിയെത്തുന്ന കാഴ്ചയാണ് ഇപ്പോൾ . ഉറ്റവരും ഉടയവരും നഷ്ടമായ ഇവർ തിരിച്ചെത്തുമ്പോൾ അവരുടെ വീടുകൾ എവിടെയായിരുന്നു പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ.
ഗാസയിൽ ഏതാണ്ട് എഴുപതിനായിരത്തോളം മനുഷ്യരെ കുരുതി ചെയ്തത് അമേരിക്കയാണെന്ന് പറഞ്ഞു വയ്ക്കുന്നതായിരുന്നു ഇസ്രായേൽ-ഗാസ വെടിനിർത്തൽ പ്രഖ്യാപിച്ചുകൊണ്ട് ഇസ്രായേൽ വക്താവ് ഷോഷ് ബദ്രോസിയാൻ നടത്തിയ മാധ്യമ സമ്മേളനം.