മാര്‍ക്-3 പരീക്ഷണം വിജയം; ബഹിരാകാശത്ത് മനുഷ്യനെ സ്വപ്നം കണ്ട് ഇന്ത്യ
തങ്ങളുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹ വിക്ഷേപണ വാഹനം ജി.എസ്.എല്‍.വി മാര്‍ക്-3 ഐ.എസ്.ആര്‍.ഒ വ്യാഴാഴ്ച ശ്രീഹരിക്കോട്ടയില്‍ വിജയകരമായി പരീക്ഷിച്ചു.
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിലും നയതന്ത്രത്തിലും പുതിയ അധ്യായം എഴുതിക്കൊണ്ട് ഐ.എസ്.ആര്‍.ഒയുടെ ദക്ഷിണേഷ്യന്‍ ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്‍ എത്തി. ഭൂസ്ഥിര ആശയയവിനിമയ ഉപഗ്രഹം -9 (ജിസാറ്റ്-9) –ല്‍ നിന്നുള്ള വിവരങ്ങള്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലദ്വീപ്, നേപ്പാള്‍, ശ്രീലങ്ക എന്നീ ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങള്‍ക്ക് സൗജന്യമായി ഉപയോഗിക്കാനാകും.
നഷ്ടപ്പെട്ടതായി കരുതപ്പെട്ടിരുന്ന ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യം ചന്ദ്രയാന്‍-1 ചന്ദ്രനെ ഇപ്പോഴും ചുറ്റുന്നതായി യു.എസ് ബഹിരാകാശ ഏജന്‍സിയായ നാസ കണ്ടെത്തി.
രണ്ടുവര്‍ഷത്തെ കാലപരിധിയുമായി 2008-ലാണ് ചന്ദ്രയാന്‍-1 വിക്ഷേപിച്ചത്. ചന്ദ്രോപരിതലവും അതിലെ വിഭവങ്ങളെയും കുറിച്ച് പഠിക്കുകയായിരുന്നു ദൗത്യം. ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞര്‍ക്ക് 2009 ആഗസ്ത് 29-ന് ശേഷം ചന്ദ്രയാനുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.
ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സി ഐ.എസ്.ആര്‍.ഒ ചരിത്രം കുറിച്ചു. ഒറ്റ ദൗത്യത്തില്‍ ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതിന്റെ റെക്കോഡ് ഇനി ഐ.എസ്.ആര്‍.ഒയ്ക്ക്.
രാജ്യത്തെ ബഹിരാകാശ പദ്ധതിയില്‍ പുതിയ റെക്കോഡ് എഴുതിച്ചേര്‍ത്ത് ഐ.എസ്.ആര്‍.ഒയുടെ റോക്കറ്റ് പി.എസ്.എല്‍.വി - സി34 ഒറ്റ ദൗത്യത്തില്‍ 20 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു.
തങ്ങളുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹ വിക്ഷേപണ വാഹനം ജി.എസ്.എല്‍.വി മാര്‍ക്-3 ഐ.എസ്.ആര്‍.ഒ വ്യാഴാഴ്ച ശ്രീഹരിക്കോട്ടയില്‍ വിജയകരമായി പരീക്ഷിച്ചു.
ഗതിനിര്‍ണ്ണയ ഉപഗ്രഹം ഐ.ആര്‍.എന്‍.എസ്.എസ് 1സി വ്യാഴാഴ്ച ഐ.എസ്.ആര്‍.ഒ വിജയകരമായി വിക്ഷേപിച്ചു.