നിര്‍ണായകചര്‍ച്ചയുമായി ബി ജെ പിയും ശിവസേനയും
ഇന്ന് ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന ബിജെപി -എന്‍സിപി കൂടിക്കാഴ്ചകള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും. മഹാരാഷ്ട്രയില്‍ ബി.ജെ.പിയും സഖ്യകക്ഷിയുമായ ശിവസേനയും തമ്മില്‍ അധികാര തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് 11 ദിവസമായി നീട്ടിവെച്ചിരിക്കുകയായിരുന്നു സര്‍ക്കാര്‍ രൂപീകരണം. സംസ്ഥാനത്തെ നിര്‍ണായക കക്ഷിയായതോടെ മുഖ്യമന്ത്രി സ്ഥാനം പങ്കുവെയ്ക്കണമെന്ന ശിവസേനയുടെ ആവശ്യം ബി.ജെ.പി അംഗീകരിക്കാത്തതാണ് സര്‍ക്കാര്‍ രൂപീകരണം നീളാന്‍ കാരണമായത്....