മഹാരാഷ്ട്ര കലാപം: ജിഗ്‌നേഷ് മേവാനിക്കെതിരെ കേസ്
പ്രസംഗത്തിലൂടെ സാമുദായിക സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്നാരോപിച്ച് ദളിത് നേതാവും എം.എല്‍.എയുമായ ജിഗ്‌നേഷ് മേവാനിക്കും ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനുമെതിരെ പൂണെ പോലീസ് കേസെടുത്തു.
പ്രസംഗത്തിലൂടെ സാമുദായിക സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്നാരോപിച്ച് ദളിത് നേതാവും എം.എല്‍.എയുമായ ജിഗ്‌നേഷ് മേവാനിക്കും ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനുമെതിരെ പൂണെ പോലീസ് കേസെടുത്തു.
അഴിമതി കേസുകളില്‍ രാജ്യത്തെ മൂന്നാം സ്ഥാനം കേരളത്തിനെന്ന് ദേശീയ ക്രൈംറെക്കോര്‍ഡ് ബ്യൂറോയുടെ കണ്ടെത്തല്‍. പട്ടികയില്‍ ഒന്നാസ്ഥാനം മഹാരാഷ്ട്രയാണ്. 2014 മുതല്‍ 2016 വരെയുള്ള അഴിമതികേസുകളുടെ കണക്കാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ടിരിക്കുന്നത്.
ഗുജറാത്തിനു പിന്നാലെ മഹാരാഷ്ട്ര സര്‍ക്കരും ഇന്ധന നികുതി കുറച്ചു. പെട്രോളിനും, ഡീസലിനും ചുമത്തിയിരുന്ന നികുതിയുടെ നാലു ശതമാനമാണ് മഹാരാഷ്ട്ര കുറച്ചത്. ഇതോടെ പെട്രോളിന് രണ്ടു രൂപയും ഡീസലിന് ഒരു രൂപയും കുറയും
വെന്റിലേറ്റര്‍ സംവിധാനത്തിന്റെയും ഓക്‌സിജന്‍ സിലിണ്ടറുകളുടേയും അപര്യാപ്തതമൂലം കഴിഞ്ഞ ഒരു മാസത്തിനിടയില്‍ നാസിക്കിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചത് 55 കുട്ടികള്‍.
മഹാരാഷ്ട്രയില്‍ നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വന്‍ നേട്ടം. തെരഞ്ഞെടുപ്പ് നടന്ന പത്തില്‍ എട്ടു കോര്‍പ്പറേഷനിലും ബി.ജെ.പി തൂത്തുവാരി. ശിവസേനയുടെ തട്ടകമായ മുംബൈ കോര്‍പ്പറേഷനില്‍ ഒപ്പത്തിനൊപ്പം എത്താനും ബി.ജെ.പിയ്ക്ക് കഴിഞ്ഞു.
മുംബൈയിലെ പ്രസിദ്ധമായ ഹാജി അലി ദര്‍ഗയിലെ ഖബറിടത്തില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് ബോംബെ ഹൈക്കോടതി വെള്ളിയാഴ്ച വിധിച്ചു.