ആര്‍.എസ്.എസ് ഗാന്ധിയെ വധിച്ചുവെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി
ഗാന്ധി വധത്തിന്റെ ഉത്തരവാദിത്വത്തിന് രാഷ്ട്രീയ സ്വയംസേവക സംഘത്തെ (ആര്‍.എസ്..എസ്) കുറ്റപ്പെടുത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമര്‍ശത്തില്‍ നേരിടുന്ന അപകീര്‍ത്തി കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലാണ് രാഹുല്‍ ഗാന്ധി ഈ നിലപാട് വ്യക്തമാക്കിയത്. ഇതോടെ, സെപ്തംബര്‍ ഒന്നിന് ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ കേസ് തള്ളുമെന്ന് കോടതി സൂചന നല്‍കി.