ഗാസ: 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍
ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ഇസ്രയേലും പലസ്തീന്‍ സായുധ വിഭാഗങ്ങളും തമ്മില്‍ ഗാസയില്‍ ചൊവ്വാഴ്ച മുതല്‍ 72 മണിക്കൂര്‍ നേരത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.
ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ഇസ്രയേലും പലസ്തീന്‍ സായുധ വിഭാഗങ്ങളും തമ്മില്‍ ഗാസയില്‍ ചൊവ്വാഴ്ച മുതല്‍ 72 മണിക്കൂര്‍ നേരത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.
ജൂലൈ എട്ടിന് ആരംഭിച്ച യുദ്ധം നാല് ആഴ്ച കടക്കുമ്പോള്‍ ഇതുവരെ ചുരുങ്ങിയത് 1830 പലസ്തീന്‍കാര്‍ ഗാസയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
വെടിനിര്‍ത്തല്‍ ആരംഭിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ തെക്കന്‍ ഗാസയിലെ റാഫ നഗരത്തില്‍ ഇസ്രയേല്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 27 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു.
ഗാസ ചിന്തില്‍ വെള്ളിയാഴ്ച മുതല്‍ 72 മണിക്കൂര്‍ നേരത്തേക്ക് നിരുപാധിക വെടിനിര്‍ത്തലിന് ഇസ്രയേലും പലസ്തീന്‍ സംഘടന ഹമാസും സമ്മതിച്ചതായി ഐക്യരാഷ്ട്രസഭയും യു.എസും അറിയിച്ചു.
പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സി നടത്തുന്ന പെണ്‍കുട്ടികളുടെ സ്കൂളിന് നേരെ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ ഇസ്രയേലിന്റെ ഷെല്ലാക്രമണത്തില്‍ ചുരുങ്ങിയത് 20 പേരെങ്കിലും കൊല്ലപ്പെട്ടതായി കരുതുന്നു.
പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 24 മണിക്കൂര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വെടിനിര്‍ത്തലിന് തയ്യാറെന്ന് ഹമാസ്. നേരത്തെ, ഇസ്രയേല്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തലിനോട് സഹകരിക്കാന്‍ ഹമാസ് വിസമ്മതിച്ചിരുന്നു.