നോട്ടസാധുവാക്കല്‍ നടപടി കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുള്ള നിര്‍ദ്ദേശമായിരുന്നുവെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്. 2016 നവംബര്‍ ഏഴിനാണ് ഈ “ഉപദേശം” സര്‍ക്കാര്‍ നല്‍കിയതെന്നും ബാങ്ക് പറയുന്നു. പിറ്റേദിവസമാണ് 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്.
പാര്‍ലിമെന്റിന്റെ വകുപ്പുതല ധനകാര്യ സമിതിയ്ക്ക് ഡിസംബര്‍ 22-ന് സമര്‍പ്പിച്ച കുറിപ്പിലാണ് റിസര്‍വ് ബാങ്കിന്റെ ഈ വിശദീകരണമെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസ് നേതാവ് എം. വീരപ്പ മൊയ്ലിയാണ് സമിതിയുടെ അധ്യക്ഷന്‍.