ഉത്തര്‍ പ്രദേശിലെ അതിജീവന പോരാട്ടം
2014-ലെ ബി.ജെ.പി വോട്ടുകളില്‍ വന്‍ ചോര്‍ച്ച സംഭവിച്ചാല്‍ മാത്രമേ പാര്‍ട്ടിയുടെ തോല്‍വി സംഭവിക്കുകയുള്ളൂ. അങ്ങനെയൊന്ന് സംഭവിക്കുക അത്ഭുതകരമായിരിക്കുമെങ്കിലും രാഷ്ട്രീയത്തില്‍ അസംഭവ്യവുമല്ല. തന്നെ പ്രതിരോധത്തിലാക്കിയ നോട്ടസാധുവാക്കല്‍ നടപടിയ്ക്ക് ജനകീയ സാധുത തേടി മോദിയും സ്വന്തം പാര്‍ട്ടിയെ പിളര്‍പ്പിന്റെ വക്കിലെത്തിച്ച നിലപാടുകള്‍ക്ക് പിന്തുണ തേടി അഖിലേഷും തുടര്‍ച്ചയായ തോല്‍വികളുടെ ഭാരം കുടഞ്ഞെറിയാന്‍ മായാവതിയും അങ്കത്തിനിറങ്ങുമ്പോള്‍ പ്രത്യേകിച്ചും.
