സിറിയയില്‍ ജൂണ്‍ മൂന്നിന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്
പ്രസിഡന്റ് ബാഷര്‍ അല്‍ അസ്സദിനെതിരെയുള്ള ആഭ്യന്തര കലാപം നാലാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന സിറിയയില്‍ ജൂണ്‍ മൂന്നിന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തുമെന്ന് പാര്‍ലിമെന്റ് സ്പീക്കര്‍ അറിയിച്ചു.
പ്രസിഡന്റ് ബാഷര്‍ അല്‍ അസ്സദിനെതിരെയുള്ള ആഭ്യന്തര കലാപം നാലാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന സിറിയയില്‍ ജൂണ്‍ മൂന്നിന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തുമെന്ന് പാര്‍ലിമെന്റ് സ്പീക്കര്‍ അറിയിച്ചു.
നിക്കോളസ് ഹെനിന്‍, പിയറി ടോറസ്, എഡ്വൗഡ് ഏലിയാസ്, ദിദിയര്‍ ഫ്രാങ്കോയിസ് എന്നി പത്രപ്രവര്‍ത്തകരെ സിറിയ-തുര്‍ക്കി അതിര്‍ത്തിയില്‍ വെച്ചാണ് കണ്ടെത്തിയത്.
സിറിയയില്‍ വെള്ളിയാഴ്ച നടന്ന രാസായുധ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ക്ലോറിന്‍ വാതകം ഉപയോഗിച്ചായിരുന്നു ആക്രമണം.
ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ജനീവയില്‍ വച്ച് നടന്ന സിറിയന്‍ ആഭ്യന്തര പ്രതിസന്ധിക്ക് പരിഹാരം തേടിയുള്ള സമ്മേളനം അലസിപ്പിരിഞ്ഞു. മുപ്പതിലേറെ രാജ്യങ്ങളുടെ പ്രതിനിധികള്‍ സംബന്ധിച്ച രണ്ടാം ഘട്ട സമാധാന ചര്‍ച്ചയും പരാജയമായി.
ഒന്നര വര്‍ഷമായി സര്‍ക്കാര്‍ സൈന്യം വളഞ്ഞു ഉപരോധിക്കുന്ന വിമത നിയന്ത്രണത്തിലുള്ള ഹോംസില്‍ നടത്തിയ സന്ദര്‍ശനത്തെ ‘നരകത്തില്‍ ഒരു ദിവസം’ എന്നാണ് യു.എന്‍ പ്രാദേശിക മേധാവി യാക്കൂബ് എല്‍ ഹില്ലോ വിശേഷിപ്പിച്ചത്.
ഇരുപക്ഷവും നിലപാടില്‍ മാറ്റമൊന്നും പ്രഖ്യാപിക്കാത്തതിനാല്‍ പ്രത്യേകിച്ച് നേട്ടങ്ങളൊന്നും ചൂണ്ടിക്കാട്ടാനില്ലാതെയാണ് ചര്‍ച്ച തല്‍ക്കാലത്തേക്ക് പിരിയുന്നത്. ചര്‍ച്ചയുടെ അടുത്ത ഘട്ടം ഫെബ്രുവരി പത്തിന് ആരംഭിക്കും.